വേളാങ്കണ്ണി തിരുനാൾ: സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; പ്രതിവാര സർവീസുകൾ ഓഗസ്റ്റ് 27 മുതൽ

Published : Jul 23, 2026, 10:17 AM IST
Ernakulam Velankanni Special Train

Synopsis

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് പ്രതിവാര സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്ക് സർവീസ്. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിൽ വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് സർവീസ്.

തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സർവീസുകൾ നടത്തും. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിലാണ് എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി സർവീസുകൾ നടത്തുക. ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിലാണ് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ വിവരങ്ങൾ

ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിൽ (വ്യാഴാഴ്ചകളിൽ) എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന ട്രെയിൻ (06061) പിറ്റേദിവസം പുലർച്ചെ 5:50ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊലിയാനി, കുണ്ടറ, കൊട്ടാരക്കര, ആവണിശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, കടയനല്ലൂർ, തെങ്കാശി ജംഗ്ഷൻ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, അത്തങ്കുടി, പുതുക്കോട്ടൈ, അതിരാമപട്ടണം, തിരുത്തുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിലാണ് (വെള്ളിയാഴ്ചകളിൽ) വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മടക്കയാത്ര (ട്രെയിൻ നമ്പർ: 06062) നിശ്ചയിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽനിന്ന് വൈകുന്നേരം 6:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:50ന് എറണാകുളത്ത് എത്തിച്ചേരും.

ആകെ 18 കോച്ചുകളാണ് ട്രെയിനുകളിൽ ഉള്ളത്. ഇതിൽ ഒരു സെക്കൻഡ് ക്ലാസ് എസി കോച്ചും രണ്ട് തേർഡ് ക്ലാസ് എസി കോച്ചും 13 സ്ലീപ്പർ കോച്ചും ഭിന്നശേഷി സൗഹൃദ രണ്ട് സെക്കൻ‍ഡ് ക്ലാസ് കോച്ചും ഉൾപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ മലക്കം മറിയുന്നോ? റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ, നിയമപ്രശ്നത്തിൽ ആശങ്ക
വീട് കുത്തിത്തുറന്ന് മോഷണശ്രമം; കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ