'മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥം'; ഫാ. തിയോഡഷ്യസിന്റേത് വർഗീയ പരാമർശമെന്ന് മന്ത്രി റിയാസ്

By Web TeamFirst Published Dec 1, 2022, 3:20 PM IST
Highlights

മുസ്ലിം സമം തീവ്രവാദം എന്ന  ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഫാദർ തിയോഡഷ്യസിന്റേത് വർഗീയ പരാമർശമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഴിഞ്ഞം വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബോധപൂർവം പറഞ്ഞ പരാമർശമാണതെന്നും സംഘപരിവാറിന്റെ താത്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥമെന്നും അ​ദ്ദേഹം ചോദിച്ചു. യു ഡി എഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മാപ്പ് പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലിം സമം തീവ്രവാദം എന്ന  ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണ്. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്‍റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ സെമിനാറിൽ, ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. ഇതിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൾ റഹ്മാൻ പൊലീസില്‍ വൈദികനെതിരെ നൽകിയ പരാതിയിലാണ് കേസ്. 

മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയിലാണ് കേസ്.  വ‍ർഗിയ സ്പർദയുണ്ടാക്കാൻ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. 

പരാമർശം വിവാദമായതോടെ ലത്തീൻ രൂപതയും, ഫാ.തിയോഡേഷ്യസും മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു. 

Read More : മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്ത് പൊലീസ്

click me!