വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; വേടന് പുതിയ മുഖം ലഭിക്കും, ആരും പൂർണരല്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

Published : May 05, 2025, 03:03 PM IST
വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; വേടന് പുതിയ മുഖം ലഭിക്കും, ആരും പൂർണരല്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

Synopsis

വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം.

ഇടുക്കി: വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. വിവാദങ്ങൾക്കിടെ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ആരും പൂർണരല്ല.  തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്.  ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും എന്നാണ് റോഷി അ​ഗസ്റ്റിന്റെ പ്രതികരണം. 

വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിലാണ് വേടന്റെ പരിപാടി നടക്കുക. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. 

Read More:'മന്ത്രിയായല്ല, പ്രതികരിച്ചത് പൗരൻ എന്ന നിലയിൽ, കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാൻ കഴിയില്ല'; മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് വേടൻ്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടന് വേദി നൽകാൻ തീരുമാനിച്ചത്. ‌ സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം