'ചെല്ലാനത്തെ ജനങ്ങൾ ഇന്ന് സന്തോഷത്തോടെ സുരക്ഷിതമായി ജീവിക്കുന്നു'; 400 കോടി രൂപ കൂടെ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Published : Feb 20, 2026, 06:32 PM IST
roshy augustine

Synopsis

രണ്ടോ മൂന്നോ മാസത്തിനകം കേരളത്തിലെ 85% പേർക്കും കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും, വെള്ളം കിട്ടാത്തവർ ബിൽ അടയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം കേരളത്തിലെ 85 ശതമാനം പേര്‍ക്കും കുടിവെള്ളം ലഭ്യമാക്കാൻ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 23 ശതമാനത്തിൽ നിന്നാണ് ഈ കുതിപ്പ് സാധ്യമായത്. എന്നാല്‍, കേന്ദ്ര സർക്കാർ സമീപ കാലത്ത് ഒരു രൂപ പോലും സംസ്ഥാനത്തിന് നൽകുന്നില്ല. എങ്കിലും കുടിവെള്ളം എത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനം വിട്ടുവീഴ്ച ഇല്ലാതെ മുന്നോട്ട് പോവുകയാണ്. കേരളത്തിൽ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ജലജീവൻ മിഷനില്‍ ഉൾപ്പെടുത്തി നാല് പ്രവൃത്തികൾക്ക് കൂടെ മന്ത്രിസഭ അംഗീകാരം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു തുള്ളി വെള്ളം ടാപ്പിൽ എത്താതിരുന്നിട്ടും വാട്ടര്‍ ബിൽ വന്നുവെന്നുള്ള പരാതികൾ വന്നിട്ടുണ്ട്. അങ്ങനെ ഒക്കെ വന്നാല്‍ ഒരു രൂപ പോലും അടയ്ക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിൻ ഉറപ്പ് നൽകി. ചില സാങ്കേതിത പ്രശ്നം ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിത്. ഈ ഏപ്രിലിലും സ്വാഭാവികമായി വെള്ളക്കരം കൂട്ടേണ്ടതാണ്. പക്ഷേ അതും സർക്കാര്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. പ്രത്യേക ആവശ്യങ്ങൾ ഉള്ള കുടുംബങ്ങൾക്ക് പ്രത്യേകമായി പരിഗണിച്ച് തന്നെ ബില്ലിൽ കുറവ് വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ജല വകുപ്പും തമ്മിൽ നല്ല ഏകോപനത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം റോഡുകൾ പൊളിച്ച ശേഷമാണ് അത് പഴയ പോലെയാക്കാനും സാധിച്ചത്. വാട്ടര്‍ കണക്ഷന്‍റെ ഭാഗമായി പൊളിച്ച റോഡുകളുടെ ഏകദേശം 60 ശതമാനവും വീണ്ടും മികച്ച രീതിയിൽ പുനര്‍ നിർമ്മിച്ച് കഴിഞ്ഞു. പഞ്ചായത്ത് റോഡുകൾ പോലും വാട്ടര്‍ കണക്ഷന്‍റെ ഭാഗമായി പൊളിക്കുന്നുണ്ട്. അതിലും പരാമാവധി പുനർ നിര്‍മ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും നൂതനമായ പദ്ധതിയായിരുന്നു ചെല്ലാനത്തേത്. അവിടെ എല്ലാം മനോഹരമായി. എല്ലാവരും സുരക്ഷിതമായി താമസിക്കുന്നു. ഇപ്പോൾ സന്തോഷമുള്ള ജനതയാണ് അവിടെയുള്ളത്. എല്ലാ തീരങ്ങളും ഒരുപോലെയല്ല. ഇപ്പോൾ കിഫ്ബി വഴി കൂടുതൽ പദ്ധതികളും നടപ്പാക്കും. തീരദേശ സംരക്ഷണത്തിന് സർക്കാര്‍ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും പരിഹരിച്ച് വരിയാണ്. തമ്പാനൂരെ ആമയിഴഞ്ചാൻ തോട് അതിലെ ഉദാഹരണമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; 'ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല'
'നെയ്പാത്രത്തിനൊപ്പം ടിക്കറ്റ് കൊറിയർ ചെയ്തു, പാത്രമെത്തി, ടിക്കറ്റ് നഷ്ടമായി'; ക്രിസ്മസ് ബംപർ 20 കോടിയിൽ അവകാശ വാദവുമായി പിറവം സ്വദേശി