മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളി; തലയ്ക്ക് പരിക്ക്

Published : May 29, 2025, 10:09 AM ISTUpdated : May 29, 2025, 10:12 AM IST
മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളി; തലയ്ക്ക് പരിക്ക്

Synopsis

മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.

കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളിയതിനെ തുടർന്ന് ഇയാൾക്ക് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത് . ഇന്നലെ രാത്രി ആലുവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.

വീഴ്ച്ചയിൽ ടാക്സി കിയോസ്കിൽ ഇടിച്ച് ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിൽ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചു.  മധ്യവയസ്കൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

രണ്ട് കൈയുമടിച്ചാലേ ശബ്ദമുണ്ടാകൂവെന്ന് സുപ്രീം കോടതി; 40കാരിയെ ബലാത്സം​ഗം ചെയ്ത പരാതിയിൽ 23കാരന് ജാമ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു