ലഹരിക്കെതിരായ എക്സൈസ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് മന്ത്രി

Published : May 30, 2024, 07:22 PM IST
ലഹരിക്കെതിരായ എക്സൈസ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് മന്ത്രി

Synopsis

ലഹരി മരുന്നിനെതിരായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ സംസ്ഥാനത്തെ സ്കൂളുകളിൽ  ശക്തമായി നടപ്പാക്കും:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടർ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും. 

ലഹരി സംബന്ധമായി പരാതികൾ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സ്കൂളുകളിലെ ജന ജാഗ്രത സമിതികൾക്ക് വാട്സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ് ആക്ഷൻ പ്ലാൻ ആണ് തയ്യാറാക്കിയിരിക്കുന്നത്. ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിദ്യാർഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ സ്കൂളിന് അകത്തും പുറത്തുമായി നടത്തും. സ്കൂളുകളുടെ സമീപപ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന  തടയാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി കൃത്യമായ പരിശോധനകൾ സമീപപ്രദേശങ്ങളിലെ കടകളിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ലോകം ഉറ്റുനോക്കുന്ന കേരള മോഡൽ! ലോകത്തിന്റെ മാറ്റത്തിനൊപ്പം നാടും മുന്നോട്ട്, നിർമിത ബുദ്ധി പഠിക്കാൻ കുട്ടികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K