ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്, മറ്റുള്ളവരുടെ അവസ്ഥ എന്താകും: സജി ചെറിയാൻ

Published : Jun 28, 2025, 11:00 AM IST
saji cheriyan

Synopsis

ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്.

കൊച്ചി: ജാനകി സിനിമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സെൻസർ ബോർഡിന്റെ പ്രശ്നം എന്താണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി സജി ചെറിയാൻ പറ‍ഞ്ഞു.

നമ്മുടെ നാട്ടിൽ ഏതെല്ലാം ദൈവങ്ങളുടെ പേരിൽ സിനിമകൾ വന്നിട്ടുണ്ട്. രാജ്യത്ത് സ്വന്തം കുട്ടിക്ക് പേരിടാൻ കഴിയാത്ത സാഹചര്യമാണ്. പ്രതിഷേധം ഉണ്ടാകണം. സർക്കാർ സിനിമ സംഘടനകൾക്കൊപ്പമാണെന്നും സജി ചെറിയാൻ പറഞ്ഞു. 

ചെല്ലാനത്തെ കടലാക്രമണത്തിൻ്റെ ഭാ​ഗമായി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരേയും രൂക്ഷ വിമർശനവുമാണ് സജി ചെറിയാൻ ഉയർത്തിയത്. താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് ആക്രമിച്ചത്. പ്രതിഷേധിച്ചത് യഥാർത്ഥ യൂത്ത് കോൺഗ്രസുകാരല്ല. യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഖദർ ഉണ്ടായിരുന്നേനെ. അസഭ്യവാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയിലെ സർക്കാർ പദ്ധതികൾ എണ്ണിപ്പറഞ്ഞ സജി ചെറിയാൻ കേന്ദ്രത്തിന്റെ സഹായം കൂടിയുണ്ടെങ്കിലേ പദ്ധതികൾ നടപ്പാക്കാനാകൂവെന്നും പറ‍ഞ്ഞു. കടൽ കേരളത്തിന്റെ മാത്രമല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. 

നിലമ്പൂർ വിജയത്തിന് ശേഷം കോൺഗ്രസുകാർക്ക് ഇളക്കം കൂടി. ചരിത്ര വിജയം നേടിയെന്ന അഹങ്കാരമുണ്ട്. അങ്ങനെയല്ല, ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് നിലമ്പൂരിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍