'സുഗതകുമാരിയുടെ വീട് വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെ'; 'വരദ' വില്‍പനയില്‍ സജി ചെറിയാന്‍

Published : Apr 08, 2023, 01:23 PM ISTUpdated : Apr 08, 2023, 01:26 PM IST
'സുഗതകുമാരിയുടെ വീട് വിറ്റത് സര്‍ക്കാരുമായി ആലോചിക്കാതെ'; 'വരദ' വില്‍പനയില്‍ സജി ചെറിയാന്‍

Synopsis

സർക്കാരുമായി ആലോചിക്കാതെയാണ് മക്കൾ വീട് വിറ്റതെന്ന് സജി ചെറിയാൻ പറഞ്ഞു. ബന്ധുക്കൾക്ക് സർക്കാരിനെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഇപ്പോഴും വീട് സർക്കാരിന് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറാണ് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സുഗതകുമാരിയുടെ 'വരദ' എന്ന വീട് വില്‍പനയില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സർക്കാരുമായി ആലോചിക്കാതെയാണ് മക്കൾ വീട് വിറ്റതെന്ന് സജി ചെറിയാൻ പറഞ്ഞു. ബന്ധുക്കൾക്ക് സർക്കാരിനെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഇപ്പോഴും വീട് സർക്കാരിന് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറാണ് മന്ത്രി വ്യക്തമാക്കി. സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഗതകുമാരിയുടെ വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. ബന്ധുക്കള്‍ക്ക് താല്പര്യമില്ലാതെ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു. സര്‍ക്കാരിന് കൈമാറിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്മാരകം പണിയാന്‍ സുഗതകുമാരി താത്പര്യം കാണിച്ചിരുന്നില്ല. സ്മൃതി വനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി പത്മനാഭന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സജി ചെറിയാന്‍ അറിയിച്ചു. 

Also Read: സുഗതകുമാരിക്ക് സ്മാരകമെന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായി; കവിയുടെ തലസ്ഥാനത്തെ വീട് വിറ്റുപോയി

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം