'അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ'; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

Published : Apr 08, 2023, 01:17 PM IST
'അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ'; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

Synopsis

''ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ..''

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷെ അമിത് ഷാ വിചാരിക്കുന്നതെന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് സത്യമെന്ന് സുധാകരന്‍ പറഞ്ഞു. 

എകെ ആന്റണിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും സുധാകരന്‍ പ്രതികരിച്ചു. 'എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും, നടപടി സ്വീകരിക്കും.'

ബിജെപിയിലേക്ക് അടുത്തത് കെ. സുധാകരന്‍ എന്ന എം.വി ജയരാജന്റെ പ്രസ്താവനയെയും സുധാകരന്‍ പരിഹസിച്ചു. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും സുധാകരന്‍ പറഞ്ഞു. അലസമായ അന്വേഷണമാണ് പൊലീസിന്റേത്. മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂറിന് ശേഷമാണ്. ആക്രമണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും തൃപ്തികരമായ പട്ടിക പുറത്തിറക്കാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു.
 

കൊവിഡ് കേസുകൾ ഉയരുന്നു; ഒരു ദിവസത്തിനിടെ 6155 രോഗികൾ, കുത്തനെ ഉയർന്ന് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ