ആദ്യലക്ഷ്യത്തിൽ തന്നെ റെക്കോർഡ് എന്ന് മന്ത്രി, കൂടാതെ ഓഗസ്റ്റ് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണ ഉറപ്പുവരുത്തുമെന്നും അനൂപ് ജേക്കബ്

Published : Jul 25, 2026, 09:04 PM IST
Kerala Ration Shop

Synopsis

സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകാനുള്ള ലക്ഷ്യം ഭക്ഷ്യവകുപ്പ് മറികടന്നു. 73,024 പുതിയ കാർഡുകൾക്ക് അംഗീകാരം നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇവർക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ വിതരണം ചെയ്യും.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. അരലക്ഷം മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണ് റെക്കോഡ് ലക്ഷ്യം നേടിയത്. അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 76,338 അപേക്ഷകളാണു ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു.

പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. 4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. അടുത്തമാസം ഒന്നാം തിയതിമുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി. റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്.

അവർക്കു നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെണ്ടർ ആലോചിക്കും. വിതരണത്തിനായി സ്‌പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ ഇക്കാലത്ത് അവധിയെടുക്കാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇതൊരു യഥാര്‍ഥ രാജ്യസ്നേഹിക്കെ സാധിക്കൂ എന്ന് പുകഴ്ത്തി കഴക്കൂട്ടം എംഎല്‍എ, പ്രതിപക്ഷത്തിന്‍റെ ഹീനതന്ത്രം പൊളിഞ്ഞെന്ന് വി മുരളീധരൻ
ആറളത്ത് ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവ്; റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് മാറ്റും