
തിരുവനന്തപുരം: കേരള സർക്കാറിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ മകളുടെ നഷ്ടപ്പെട്ട സ്വർണമാലക്ക് പകരം മന്ത്രി മാല വാങ്ങി നൽകിയെന്ന് അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഗവ. പ്രോഗ്രാം കിക്ക്സ് ഡ്രഗ്സ് പരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് മകൾ ലക്ഷ്മിയുടെ സ്വർണ്ണ മാല സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛൻ പിരപ്പൻകോട് സ്വദേശിയായ വിമൽകുമാർ കുറിപ്പിൽ പറഞ്ഞു. ഈ വിവരം തന്നെ അറിയിക്കാതെ അവൾ സ്റ്റേഡിയത്തിൽ നോക്കാൻ വന്നപ്പോൾ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം മൈക്കിൽ വിളിച്ചു പറഞ്ഞു.
ഈ സമയം സ്റ്റേജിൽ ഉണ്ടായിരുന്ന കായിക മന്ത്രി അബ്ദുൽറഹ്മാൻ കരയുകയായിരുന്ന ലക്ഷ്മിയെ ഒരു മകളെ പോലെ വിളിച്ച് അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം സ്വന്തം കയ്യിൽ നിന്നും പൈസ കൊടുത്തു് മാല വാങ്ങി കൊടുക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തിൽ ആദ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam