ഏഷ്യയിലെ ഏറ്റവും വലിയ മേള! തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ഇക്കുറി പൂരനഗരിയിൽ

Published : Aug 05, 2025, 11:19 AM IST
Kerala School Kalolsavam

Synopsis

64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് കലോത്സവം നടക്കുക.

തിരുവനന്തപുരം: 64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടന്നത്.

സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ എന്നിവർ തെരഞ്ഞെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

2025 – 26 അദ്ധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ തിരുവനന്തപുരത്താണ് നടക്കുക. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ഇത്തവണത്തെ കായിക മേള 2025 ഒക്ടോബർ 22 മുതൽ 27 വരെ നടക്കും. സംസ്ഥാന സ്കൂൾ കായികമേളയിൽ 24,000ഓളം കുട്ടികളാണ് വിവിധ ഇവന്റുകളിലായി മാറ്റുരയ്ക്കുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ജില്ലാതല മത്സരങ്ങൾ 2025 ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്.  2025-26 അദ്ധ്യയന വർഷത്തെ സംസ്ഥാന കായികമേളയിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് 20 വേദികളെങ്കിലും ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം