ഇടതുപക്ഷം എതിര്, ലേബർ കോഡിൽ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് തൊഴിൽ മന്ത്രി; തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

Published : Nov 26, 2025, 10:36 AM IST
V Sivankutty

Synopsis

എൽഡിഎഫ് കേന്ദ്ര ലേബർ കോഡിനെ എതിർക്കുമ്പോഴും, അതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഇറക്കിയെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്തിൻ്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബർ കോഡിൽ കേരള സർക്കാരും കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴിൽ മന്ത്രി. തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങൾ സംസ്ഥാന തൊഴിൽ വകുപ്പ് തയാറാക്കി. ചട്ടങ്ങൾ തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നും നടപ്പാക്കാനുള്ള ഒരു തുടർ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു.

ലേബർകോഡിൽ സംസ്ഥാനം നിലപാട് അറിയിച്ചതാണ്. മാധ്യമപ്രവർത്തകരെ പോലും ബാധിക്കുന്ന രീതിയിലാണ് നിയമം. കേന്ദ്ര ലേബർ സെക്രട്ടറി വിളിച്ചയോഗത്തിൽ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. സംസ്ഥാന തൊഴിൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ നിർദ്ദേശപ്രകാരം ഒരു കരട് പ്രസിദ്ധീകരിച്ചുവെന്നും 19 ന് തൊഴിൽ കോൺക്ലേവ് വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രതൊഴിൽ കോഡ് അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രത്തെ ശക്തമായി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മന്ത്രി വി. ശിവൻകുട്ടി. വേതനകോഡിൽ ഒരു കരട് വിജ്ഞാപനം ഇറങ്ങിയല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

നാളെ ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്‌കൂളുകൾ സ്ഥാപിക്കാനുള്ള സുപ്രീം കോടതിവിധിയിൽ റിവ്യൂ നൽകുന്ന കാര്യം പരിശോധിക്കും പരിശോധിക്കുമെന്നും അഭിഭാഷകൻ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചില്ലേയെന്ന് സംശയമെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൻ്റെ പുരോഗതി കോടതി മനസിലാക്കാത്തതിൽ ദുഖമുണ്ട്. 14000 സ്‌കൂളുകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിബിഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ ചെയ്യട്ടേ'; പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി
കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീ​ഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ വേണമെന്നും ആവശ്യം