ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ; കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രം, റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ

Published : Nov 26, 2025, 10:07 AM ISTUpdated : Nov 26, 2025, 03:03 PM IST
Bunty Chor

Synopsis

തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും റെയിൽവേ പൊലീസ് കസ്റ്റഡിലെടുത്തു. എറണാകുളത്ത് കസ്റ്റഡിലെടുത്ത വിട്ടയച്ച ബണ്ടി ചോറിനെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരം റെയിൽവേ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയത്. പിന്നാലെ റെയിൽവേ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ആരോ നൽകാനുള്ള പണം വാങ്ങാനാണ് വന്നതെന്നാണ് ബണ്ടി പൊലീസിനോട് പറഞ്ഞത്. റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുകയാണ്. ബണ്ടി ചോർ പല കാര്യങ്ങളാണ് പറയുകയാണെന്ന് റെയിൽവേ പൊലീസ് പ്രതികരിച്ചു. ബണ്ടി ചോറിന്റെ കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും മാത്രമാണ്. പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോർ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു. 

ബണ്ടി ചോറിനെ കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം റെയിൽവെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നുവെന്നുമാണ് ദേവേന്ദർ സിംഗ് എന്ന ബണ്ടി ചോർ കഴിഞ്ഞ ദിവസം റെയിൽവെ പൊലീസിനോട് പറഞ്ഞത്. സ്ഥിരം കുറ്റവാളിയായ ബണ്ടിചോർ കേരളത്തിൽ കറങ്ങുന്നത് പൊലീസിന് വീണ്ടും തലവേദനയാവുകയാണ്. മോഷ്ടിച്ച വാഹനത്തിൽ മാല പിടിച്ചുപറച്ച് കടക്കുകയാണ് ശൈലി.

കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്റെ നമ്പറും

2013 ജനുവരിയിൽ പട്ടം മരപ്പാരത്തുള്ള ആഡംബര വീട്ടിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച് ഔട്ട് ലാണ്ടർ കാറുമെടുത്ത് രക്ഷപ്പെട്ട കള്ളനെ തിരിഞ്ഞപ്പോഴാണ് പൊലീസ് ഞെട്ടിയത്. അന്തർസംസ്ഥാന മോഷ്ടാവ് ബണ്ടി ചോറായിരുന്നു മോഷ്ടാവ്. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിൽ പൂനയലെ ഒരു ഹോട്ടലിൽ നിന്നും പിടികൂടിയ ബണ്ടി ചോർ ആറ് വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം കേരളം വിട്ടു. ഇതിനിടെ പല പ്രാവശ്യം മാനസിരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞു. ബണ്ടി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോയെന്നായിരുന്ന പൊലീസിന് ലഭിച്ച വിവരം. ഇതിനിടെയാണ് ബണ്ടി എറാണാകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. കൈവശമുണ്ടായിരുന്നത് നൂറ് രൂപയും അഭിഭാഷകനായിരുന്ന ആളുരിന്‍റെ നമ്പറും. ആളൂർ മരിച്ച വിവരം ബണ്ടി അറിഞ്ഞില്ല. ഫോണ്‍ നമ്പർ കാണാതെയറിയും. കുരുതൽ തടങ്കലിന് ശേഷം വിട്ടയച്ച് ബണ്ടി തിരുവനന്തപുരത്തെത്തി. ബണ്ടിയെ മുമ്പ് അറസ്റ്റ് ചെയ്ത പേരൂർക്കട സ്റ്റേഷനിലേക്കാണ് ആദ്യം പോയത്. ബണ്ടിയുടെ കുറേ സാധനങ്ങളും കുറച്ച് പണവും ഇവിടെ നിന്നും ലഭിക്കാനുണ്ടെന്നായിരുന്നു പരാതി. പൊലീസുകാർ ബണ്ടിയെ മടക്കി. റെയിൽവേ സ്റ്റേഷനിൽ വന്നു കിടക്കുമ്പോഴാണ് വീണ്ടും കസ്റ്റഡിലെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്