മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്

Published : Jan 31, 2026, 12:30 PM IST
Minister escort vehicle crash

Synopsis

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിലാണ് സംഭവം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഉള്‍പ്പെടയുള്ളവര്‍ക്ക് പരിക്ക്.

പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്സ് ഓട്ടോ അകമ്പടി വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അധികാരികളിൽ നിന്ന് അമിത സമ്മർദ്ദം, റോയി ഏറെ അസ്വസ്ഥനായിരുന്നു', വെളിപ്പെടുത്തലുമായി ചക്രവർത്തി ചന്ദ്രചൂഡ്
'കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്, എന്നാൽ..'; സി ജെ റോയിയുടെ വിയോഗത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ശിവൻകുട്ടി