"ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജും മൗനംവെടിയുക"; വീണ ജോർജ്ജിനെതിരെ വീണ്ടും പോസ്റ്റർ

Published : Apr 10, 2023, 06:58 PM ISTUpdated : Apr 10, 2023, 07:44 PM IST
"ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജും മൗനംവെടിയുക"; വീണ ജോർജ്ജിനെതിരെ വീണ്ടും പോസ്റ്റർ

Synopsis

ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണാ ജോർജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററിൽ ഉള്ളത്. 

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വീണ്ടും പോസ്റ്റർ. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകരാണ് പോസ്റ്റർ പതിപ്പിച്ചത്. കരുവാറ്റ ഓർത്തഡോക്സ് പള്ളിക്ക് മുന്നിലാണ് മന്ത്രിക്കെതിരെ പോസ്റ്റർ പതിച്ചിട്ടുള്ളത്. 

ചർച്ച ബില്ല് വിഷയത്തിൽ മന്ത്രി വീണാ ജോർജ്ജ് മൗനംവെടിയുക, ഒ സി വൈ എം പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റർ രാത്രിയിലെ പൊലീസ് അതിക്രമത്തിൽ മന്ത്രി വീണാ ജോർജ് മറുപടി പറയുക തുടങ്ങിയവയാണ് പോസ്റ്ററിൽ ഉള്ളത്. ഒ സി വൈ എം പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ. ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയാണ് ഒ സി വൈ എം. ഓശാന ഞായർ ദിവസവും മന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ചിരുന്നു. ചർച്ച് ബില്ലിൽ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവർത്തകൻ ജിനു കളിയിക്കൽ പറഞ്ഞു. 

ആദ്യം തിരിച്ചറിഞ്ഞില്ല, അതിഥികളുടെ സദസിൽ കുടുംബാംഗങ്ങൾക്കൊപ്പം അക്ഷത, ഉടൻ മുൻനിരയിലേക്ക് മാറ്റിയിരുത്തി

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം