ആശ സമരം: ഓണറേറിയം മൂന്നിരട്ടി വർധന ഉടൻ നടപ്പിലാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി; 'സമരം അവസാനിപ്പിക്കണം'

Published : Mar 19, 2025, 05:30 PM ISTUpdated : Mar 19, 2025, 05:39 PM IST
ആശ സമരം: ഓണറേറിയം മൂന്നിരട്ടി വർധന ഉടൻ നടപ്പിലാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി; 'സമരം അവസാനിപ്പിക്കണം'

Synopsis

ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 26125 ആശമാരാണ് ഉള്ളത്. 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണ്. ചർച്ചയിൽ സമരക്കാരോട് സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചു. സമരക്കാർ പറഞ്ഞതെല്ലാം അനുഭാവ പൂർവ്വം കേട്ടു. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ആശമാരോട് സർക്കാരിന് അനുകൂല നിലപാടാണ്. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നതടക്കം നിർവചനം മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് പറയും. ഇൻസന്റീവ് കൂട്ടണമെന്ന് ആവശ്യപ്പെടും. അടുത്ത  ആഴ്ച കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും ആശമാരുടെ ഇൻസന്റീവ് കൂട്ടുന്ന കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി വളരെ പോസിറ്റീവ‌ായാണ് പ്രതികരിച്ചത്. ആശമാർ നിരാഹാരത്തിലേക്ക് പോകുന്നത് അത്യന്തം നിരാശാജനകം. ആദ്യ കൂടിക്കാഴ്ചയിൽ പോസീറ്റീവ് പ്രതികരണം ഉണ്ടായത് കൊണ്ടാണ് അടുത്ത ആഴ്ച വീണ്ടും കാണാൻ തീരുമാനിച്ചത്. ജനാധിപത്യ സമരത്തെ ജനാധിപത്യ രീതിയിൽ തന്നെയാണ് സർക്കാർ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂ‌ട്ടത്തിൽ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി