
കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിക്ക് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ. മനുഷ്യ നന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഎം ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പിണക്കവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ പ്രതികരിച്ചു. എന്നാൽ, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള തീരുമാനം മാറ്റുന്ന കാര്യത്തെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. വാസവനെ സർക്കാർ പ്രതിനിധിയായി കാണുന്നില്ലെന്നും ജ്യേഷ്ഠ സഹോദരനായാണ് കാണുന്നത് എന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam