സ്വപ്നയ്ക്ക് ഉപദേശം നൽകിയ ഉദ്യോഗസ്ഥന്‍റെ മൊഴിയെടുത്തു, എൻഐഎയ്ക്ക് സഹായം നൽകുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Aug 6, 2020, 7:19 PM IST
Highlights

എൻഐഎ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ സാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ദില്ലിയിൽ  പറഞ്ഞു.

ദില്ലി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേററിന്‍റെ നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. എൻഐഎ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ സാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ദില്ലിയിൽ  പറഞ്ഞു. കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന സഹകരണം വിദേശകാര്യമന്ത്രാലയം നല്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേസിൽ സ്വപ്നയ്ക്ക് ഉപദേശം നൽകിയ അസി. കമ്മീഷണറുടെ മൊഴിയെടുത്തു. കസ്റ്റംസ് ഓഫിസിലെ ലെയ്സൺ ഓഫീസറായ അസി.കമ്മീഷണറുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സ്വർണ്ണ മടങ്ങിയ ബാഗ് പിടിച്ചു വച്ച ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാൻ ഉപദേശിച്ചുവെന്നാണ് സ്വപ്നയുടെ മൊഴി. കളളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് മൊഴിയെടുത്തത്. 

അതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ  സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ് അന്വേഷണ ഏജൻസികളുടെ നിലപാട്. കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി  സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി  കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടെന്നും എൻഐഎ വ്യക്തമാക്കി. അധികാര ഇടനാഴിയിൽ ശക്തിയായിരുന്ന സ്വപ്നയ്ക്ക് കേരള പൊലീസിലും നല്ല സ്വാധീനം ഉണ്ടായിരുന്നു എന്ന് കസ്റ്റംസും കോടതിയെ അറിയിച്ചു. അതേ സമയം കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഒമ്പതാം പ്രതി മുഹമ്മദ് അൻവര്‍, പതിമൂന്നാം പ്രതി അബ്ദുള്‍ ഷമീം, പതിനാലാം പ്രതി ജിഫ്സല്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

click me!