Latest Videos

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം: സിപിഎമ്മില്‍ ആശയക്കുഴപ്പം

By Web TeamFirst Published May 30, 2021, 7:29 AM IST
Highlights

പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കപ്പെട്ടതെന്നും യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
 

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചൊല്ലി സിപിഎമ്മില്‍ ആശയക്കുഴപ്പം. പതിറ്റാണ്ടുകളായി നിലവിലുള്ള രീതിയാണ് ഈ അനുപാതമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പി ബി അംഗം എം എ ബേബി രംഗത്തുവന്നു. 

പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കപ്പെട്ടതെന്നും യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ബേബി പറഞ്ഞു. അതെ സമയം വിധി പഠിച്ചിട്ടു പ്രതികരിക്കാമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!