ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: യുഡിഎഫ് പുതിയ ഫോര്‍മുല മുന്നോട്ടുവെക്കും

By Web TeamFirst Published Jul 22, 2021, 12:17 AM IST
Highlights

മുസ്ലിം വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കുറയരുതെന്ന്  നിര്‍ദേശിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യകം പദ്ധതി വേണമെന്നും ആവശ്യപ്പെടും.
 

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് യുഡിഎഫ് പുതിയ ഫോര്‍മുല മുന്നോട്ടുവെക്കും. നാളെയാണ് യുഡിഎഫ് സര്‍ക്കാറിന് മുന്നില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച തങ്ങളുടെ നിര്‍ദേശം മുന്നോട്ടുവെക്കുക. ഇതിനായി രാവിലെ എട്ടിന് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ചേരും. കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച യോഗം ചേര്‍ന്നു.

മുസ്ലിം വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കുറയരുതെന്ന്  നിര്‍ദേശിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യകം പദ്ധതി വേണമെന്നും ആവശ്യപ്പെടും. കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ കൃസ്ത്യന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനായി അധിക തുകയും വകയിരുത്തി. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ മറ്റ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!