
കൊച്ചി: വിമാനത്തിൽ നടി അപമാനിക്കപ്പെട്ട സംഭവത്തില്‍ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
Also Read: ശക്തമായ മഴ: പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, നാല് ജില്ലകളില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam