ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍, കാണാതായ യുവാവിന്‍റേതെന്ന് സ്ഥിരീകരിച്ചു

Web Desk   | ANI
Published : Nov 15, 2026, 02:20 PM IST
missing 26 year old man found dead in iruvanjippuzha river in kozhikode

Synopsis

ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരയ്‌ക്കെത്തിച്ചു.

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരയ്‌ക്കെത്തിച്ചു. കാരശ്ശേരി കക്കാട് മാളിയേക്കല്‍ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയില്‍ യുവാവിനന്‍റെ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കരയ്‌ക്കെത്തിക്കുകയും കക്കാട് മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മുന്‍ഷിര്‍ (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മുന്‍ഷിറിനെ രണ്ട് ദിവസം മുന്‍പ് കാണാതായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സർക്കാർ കരാർ ഒപ്പിട്ടെന്ന് പിണറായി വിജയൻ; ഖജനാവിന് വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ്