കൊവിഡ് മരണങ്ങളിൽ ആശയക്കുഴപ്പം, രജിസ്ട്രേഷനിൽ ഇനി വേണ്ടത് അടിമുടി മാറ്റം

Published : Jul 09, 2021, 09:35 AM IST
കൊവിഡ് മരണങ്ങളിൽ ആശയക്കുഴപ്പം, രജിസ്ട്രേഷനിൽ ഇനി വേണ്ടത് അടിമുടി മാറ്റം

Synopsis

പ്രാംരഭ ചർച്ചകൾ തുടങ്ങിയെങ്കിലും മാറ്റത്തിൽ സർക്കാർ തലത്തിലുള്ളത് അടിമുടി ആശയക്കുഴപ്പമാണ്. പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തേണ്ടിവരുന്നതിന്റെ വെല്ലുവിളിയും സർക്കാറിന് മുന്നിലുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് രേഖകളിൽ പെടാതെ വിട്ടുപോയ കൊവിഡ് മരണങ്ങൾ പട്ടികയിൽപ്പെടുത്തേണ്ടി വരുമ്പോൾ രജിസ്ട്രേഷൻ രീതിയിൽ വരുത്തേണ്ടത് വലിയ മാറ്റങ്ങളാണ്. പ്രാംരഭ ചർച്ചകൾ തുടങ്ങിയെങ്കിലും മാറ്റത്തിൽ സർക്കാർ തലത്തിലുള്ളത് അടിമുടി ആശയക്കുഴപ്പമാണ്. പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തേണ്ടിവരുന്നതിന്റെ വെല്ലുവിളിയും സർക്കാറിന് മുന്നിലുണ്ട്. 

കൊവിഡ് ആണെങ്കിലും അല്ലെങ്കിലും മരണകാരണം വ്യക്തമാക്കാതെയുള്ള സർട്ടിഫിക്കറ്റ് ആണ് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നത്. മരിച്ചയാളുടെ കുടുംബം പൂരിപ്പിച്ച് നൽകേണ്ട അപേക്ഷയിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മരണകാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ആരും നിർബന്ധം പിടിക്കാറില്ല. പക്ഷെ ഒഴിവാക്കിയ മരണങ്ങളിലെ വിവാദവും പിന്നാലെ നഷ്ടപരിഹാരത്തിനുള്ള സുപ്രീം കോടതി നിർദേശവും കൂടിയായതോടെ കളം മാറുകയാണ്.

കൊവിഡ് മരണത്തിലെ സർക്കാർ നടപടികളാണ് ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന് തലവേദനയാകുന്നത്. പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണുളളത്. കൊവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ ഉണ്ടായ മരണം പോലും പട്ടികയിൽ നിന്നൊഴിവാക്കി. താഴേത്തട്ടിൽ നിന്ന് കൊവിഡ് മരണമായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംസ്ഥാനതല സമിതി ഇടപെട്ട് തരംതിരിച്ച് ഒഴിവാക്കി. കൊവിഡ് മരണമായിരുന്നവയിൽപ്പോലും ചികിത്സാരേഖകൾക്കും സർട്ടിഫിക്കറ്റിനും പ്രാധാന്യമില്ലാതെ രജിസ്ട്രേഷൻ നടന്നു. 

വിട്ടുപോയ മരണങ്ങളിൽ സമഗ്ര പരിശോധന വേണ്ടിവന്നാൽ ഓരോ കേസുകളിലും ചികിത്സാരേഖകൾ പരിശോധിച്ച് തിരുത്തൽ വേണ്ടിവരുമെന്നതിനാൽ സമ്പൂർണ ആശയക്കുഴപ്പം നിലനിൽക്കുന്നു. മാറ്റത്തിൽ ആരോഗ്യ-തദ്ദേശ വകുപ്പുകളിൽ ആലോചന തുടങ്ങിയെങ്കിലും വ്യക്തതയില്ല. കേന്ദ്രമാർഗ്ഗ രേഖയുടെ വരവിനെ കാത്തിരിക്കുകയാണ് കേരളം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്