കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിൽ; കാണാതായ ഫിഷ് ഫാം ഉടമയെ കരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 11, 2025, 06:10 PM ISTUpdated : Jun 11, 2025, 06:12 PM IST
murder case

Synopsis

തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ വൈക്കം പൊലീസ് തുടരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി: കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിപിൻ നായരെ(54) ആണ് കരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ പൊലീസിന് സംശയമുണ്ട്. ദുരൂഹത പരിശോധിച്ചു വരികയാണെന്ന് വൈക്കം പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ
റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആദ്യ വാർത്താസമ്മേളനം, നിര്‍ണായക വെളിപ്പെടുത്തൽ, 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല, ശത്രുക്കളുമല്ല'