മലയാളി അസോസിയേഷൻ കൈത്താങ്ങായി; കാണാതായ മലയാളി വിദ്യാർത്ഥിയെ ദില്ലിയില്‍ നിന്ന് കണ്ടെത്തി

Published : Apr 25, 2026, 08:10 AM IST
Malayali student

Synopsis

കോഴിക്കോട് സ്വദേശിയായ 20 കാരനെയാണ് കണ്ടെത്തിയത്. കോട്ടയത്ത് പഠിച്ചിരുന്ന വിദ്യാർത്ഥിയെ ഈ മാസം 22നാണ് കാണാതായത്.

ദില്ലി: കേരളത്തിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിയെ ദില്ലിയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 20 കാരനെയാണ് കണ്ടെത്തിയത്. കോട്ടയത്ത് പഠിച്ചിരുന്ന വിദ്യാർത്ഥിയെ ഈ മാസം 22നാണ് കാണാതായത്. നഴ്സിംഗ് പഠനത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു വിദ്യാർത്ഥി.

സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ ദില്ലി മേഖലയിലുണ്ട് എന്ന് കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ദില്ലി മലയാളി അസോസിയേഷൻ ഭാരവാഹികളുമായി ഉൾപ്പെടെ ബന്ധപ്പെട്ടു. കേരള പൊലീസ് നൽകിയ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ന്യൂദില്ലി റെയിൽവേ സ്റ്റേഷൻ പ്രദേശം കേന്ദ്രീകരിച്ച് ഡി എം എ പ്രവർത്തകരായ ദില്ലി പൊലീസിലെ ഉദ്യോഗസ്ഥരായ മലയാളികളാണ് തെരച്ചിൽ നടത്തുകയും ഒടുവിൽ വിദ്യാർത്ഥി കണ്ടെത്തുകയായിരുന്നു. പഠനഭാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൊണ്ടാണ് അവിടം വിട്ടതെന്നാണ് വിദ്യാർത്ഥി പറയുന്നത്. ദില്ലി പൊലീസ് ഉദ്യോഗസ്ഥരായ രത്നാകരൻ നമ്പ്യാർ, ഷിജു സി എം, അഭിഷേക് അജയ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിന് പിന്നാലെയാണ് പിന്നാലെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. വിദ്യാർത്ഥിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, രക്തം പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചു; കോഴിക്കോട് മഞ്ഞപ്പിത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നഷ്ടം ലക്ഷങ്ങളുടേത്, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും വെറുതെ വിട്ടില്ല; മോഷണത്തിന് പിന്നാലെ ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ അക്രമവും