കാണാതായത് ഇന്നലെ സന്ധ്യയ്ക്ക്, യുവാവിനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 08, 2025, 11:36 AM IST
missing man death

Synopsis

മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്.

മലപ്പുറം: മലപ്പുറം മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താൻ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നൽകി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റിൽ നഫീസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. 36 വയസ്സാണ് നഫീസിന്റെ പ്രായം. മങ്കട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

 

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം