
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം വർക്കല പാപനാശത്ത് കണ്ടത്തി. വക്കം സ്വദേശികളായ ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട ഗോകുൽ എന്ന കുട്ടിയെ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കലോത്സവമായതിനാൽ സ്കൂളിൽ ക്ലാസില്ലായിരുന്നു. തുടർന്ന് എട്ട് വിദ്യാർത്ഥികളാണ് ബീച്ചിലെത്തിയത്. ഇതിൽ മൂന്നുപേർ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഗോകുലിനെ ചിറയൻകീഴ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു.
Read Also: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി
കടയ്ക്കാവൂർ എസ് പി ബി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച ദേവനാരായണനും ഹരിചന്ദും. മത്സ്യത്തൊഴിലാളികളുടേയും കോസ്റ്റു ഗാർഡിന്‍റേയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam