
തിരുവനന്തപുരം: വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ രാജിവെച്ചു. കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ. എം കെ സക്കീർ പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായേക്കും. പൊന്നാനിയിലെ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ചർച്ചയായിരുന്നതാണ്. ഇപ്പോൾ രാജിയോട് കൂടി അക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വഖഫ് ബോർഡ് പുന:സംഘടിപ്പിച്ച ശേഷവും സക്കീറിനെ തന്നെ ചെയർമാനാക്കാൻ തീരുമാനിച്ചത്. പക്ഷേ, പൊന്നാനിയിൽ അദ്ദേഹത്തെ പരിഗണിക്കുന്ന സമയത്ത് പലവിധ എതിർപ്പുകൾ ഉയർന്നിരുന്നു. സക്കീറിന് നിരവധി ചുമതലകൾ നൽകിയിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമോ എന്നതായിരുന്നു എതിർപ്പുകൾ. എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ കെ എസ് ഹംസയായിരിക്കും പുതിയ ചെയർമാൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam