റോഡിന്‍റെ മോശാവസ്ഥ: എംഎല്‍എയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു, എംഎല്‍എ പൊതുമാരാമത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി

By Web TeamFirst Published Jul 27, 2019, 3:39 PM IST
Highlights

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ നേരത്തെ ഗീത ഗോപി എം.എൽ.എയെ വഴിയിൽ തടഞ്ഞിരുന്നു.

തൃശ്ശൂര്‍: ചേര്‍പ്പ് സിവില്‍ സ്റ്റേഷനു മുന്നില്‍ ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തി. ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ നേരത്തെ ഗീത ഗോപി എം.എൽ.എയെ വഴിയിൽ തടഞ്ഞിരുന്നു. തുടർന്ന്  ചേർപ്പ് പൊതുമരാമത്ത് ഓഫീസിന് താഴെ എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് റോഡില്‍ അറ്റകുറ്റപ്പണി നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍  ഉറപ്പ് നല്‍കിയതോടെയാണ് എംഎല്‍എ കുത്തിയിരിപ്പ് സമരം അവസാനിച്ചത്.

അതേസമയം എംഎല്‍എയുടെ സമരം നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി.  എംഎല്‍എ സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. 

click me!