`കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തത്?'; വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ

Published : Sep 24, 2026, 04:36 PM IST
g sudhakaran

Synopsis

വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ. കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തതെന്ന് ചോദിച്ച സുധാകരൻ ഇതൊക്കെയാണോ നമ്മുടെ പ്രശ്നങ്ങൾ എന്ന് പരിഹസിക്കുകയും ചെയ്തു.

ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ. കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തതെന്ന് ചോദിച്ച സുധാകരൻ ഇതൊക്കെയാണോ നമ്മുടെ പ്രശ്നങ്ങൾ എന്ന് പരിഹസിക്കുകയും ചെയ്തു. അതിലെന്തെങ്കിലും ധാർമിക പ്രശ്നമുണ്ടെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിനെ വിമർശിച്ചും ജി സുധാകരൻ സംസാരിച്ചു. അമ്പലപ്പുഴ ഗവൺമെൻ്റ് കോളേജിൽ നടന്ന പരിപാടിയിൽ ആയിരുന്നു വിമർശനം.

ഫേസ്ബുക്കിലൂടെ തെറി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പൊലീസ് കള്ളക്കളി കളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് ആര് ദുരുപയോഗം ചെയ്താലും അറസ്റ്റ് ചെയ്യണം. ഇതിന് പൊലീസിന് ക്ലാസ് കൊടുക്കണം. മുഖ്യമന്ത്രിയെ വരെ ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയാണെന്നും സുധാകരൻ അമ്പലപ്പുഴ ഗവൺമെൻ്റ് കോളേജിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർത്തയുടെ ഡയറിയിലെ 'തങ്ങൾ' ആര്? ലീ​ഗിനെതിരെ ചോദ്യവുമായി കെ.ടി. ജലീൽ
'സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി'; എല്ലാം വിറ്റുമുടിക്കാൻ നീക്കമെന്ന് ചിന്ത ജെറോം