കർത്തയുടെ ഡയറിയിലെ 'തങ്ങൾ' ആര്? ലീ​ഗിനെതിരെ ചോദ്യവുമായി കെ.ടി. ജലീൽ

Published : Sep 24, 2026, 04:20 PM IST
kt jaleel

Synopsis

ഖലീൽ തങ്ങളും, ജിഫ്രി തങ്ങളും ആവാൻ സാധ്യതയില്ലെന്നും ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

മലപ്പുറം: സിഎംആർഎൽ മേധാവി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയ തങ്ങൾ ആരെന്ന് മുൻമന്ത്രി കെ ടി ജലീൽ. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ആദ്യ പേര് ഇബ്രാഹിം കുഞ്ഞിന്റെതാണ്. അത് കഴിഞ്ഞ് തങ്ങൾ എന്നാണ്. ഇബ്രാഹിം കുഞ്ഞിന്റെ കെയറോഫിൽ പണം പറ്റിയ തങ്ങൾ ആരെന്ന് വ്യക്തമാക്കണമെന്നും കെ ടി ജലീൽ വ്യക്തമാക്കി. കേരളത്തിൽ അറിയപ്പെടുന്ന മൂന്ന് തങ്ങൾമാരാണുള്ളത്. ഒന്ന് ലീഗിൻ്റെ അധ്യക്ഷൻ, രണ്ട് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ, മൂന്ന് കേരള മുസ്ലീം ജമാഅത്ത് അധ്യക്ഷൻ ഖലീൽ തങ്ങൾ. ഖലീൽ തങ്ങളും, ജിഫ്രി തങ്ങളും ആവാൻ സാധ്യതയില്ലെന്നും ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി'; എല്ലാം വിറ്റുമുടിക്കാൻ നീക്കമെന്ന് ചിന്ത ജെറോം
മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലര്‍ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ