
കോഴിക്കോട്: ദില്ലിയിൽ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കെനെത്തിയ ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎൽഎ. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം എ ബേബിയും പിണറായി വിജയനുമെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇന്ത്യയുടെ മുക്കും മൂലയും ജന്തർമന്ദറായി മാറുമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലിയിൽ കസ്റ്റഡിയിലെടുത്ത ഇടതു നേതാക്കളെ മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam