
കോഴിക്കോട്: നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ് എം. എൽ. എ .കൺടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. സി പി എം നേതാക്കളും എം.എൽ.എയ്ക്ക് പിന്തുണയുമായി കൺട്രോൾ റൂമിന് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ നിപ ബാധിച്ച സമയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്ന് റിയാസ് പറഞ്ഞു. എന്നാൽ ഇത്തവണ ഈ അവകാശം നിഷേധിച്ചതോടെയാണ് തനിക്ക് പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തവണ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സർക്കാർ ഇതിന് നൽകുന്ന വിശദീകരണം. രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് ഫോണിൽ വിളിക്കുന്നുണ്ടെന്നും അധികൃതർ അറിയിക്കുന്നു.
കോഴിക്കോട് ജില്ലയിൽ ഫറോക്ക് (രാമനാട്ടുകര) സ്വദേശിയായ 43 കാരനാണ് നിപ രോഗബാധ കണ്ടെത്തിയത്. രോഗി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം സ്ഥലത്തെത്തുന്നുണ്ട്. രാമനാട്ടുകര നഗരസഭയിൽ പ്രത്യേക ആരോഗ്യ ക്യാമ്പും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam