
തിരുവനന്തപുരം: കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ വിമര്‍ശിച്ചു. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റിനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. സുധാകരനെതിരെയുള്ളത് കള്ളകേസാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസ്സൻ പ്രതികരിച്ചു.
കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിച്ചു. കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മഹിളാ കോൺകോൺഗ്രസ് പ്രവർത്തകയെ പൊലീസ് വലിച്ചിഴച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. തിരുവല്ലയിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മലപ്പുറത്തും കുന്നുമ്മലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കണ്ണൂരിൽ കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Also Read: ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, ചര്‍ച്ച ചെയ്യുകയാണ്; കെ സുധാകരന്‍
അതേസമയം, പുരാവസ്തുത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തd നിന്നും മാറി നിൽക്കാമെന്ന് കെ സുധാകരൻ അറിയിച്ചു. സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam