സോളാർ സിബിഐ അന്വേഷണം: 'രാഷ്ട്രീയ പ്രതികാരം', നേരിടുമെന്ന് എംഎം ഹസൻ

By Web TeamFirst Published Jan 25, 2021, 11:12 AM IST
Highlights

തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉമ്മൻചാണ്ടി നേതൃത്വം കൊടുക്കുന്നത് തുടർഭരണം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഹസൻ ആരോപിച്ചു. 

കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാക്കളടക്കം പ്രതിയായ സോളാർ പീഡന പരാതികൾ സിബിഐ അന്വേഷണത്തിന് വിട്ട സംസ്നഥാന സർക്കാർ നടപടിക്കെ പ്രതികരിച്ച് എംഎം ഹസൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉമ്മൻചാണ്ടി നേതൃത്വം കൊടുക്കുന്നത് തുടർഭരണം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കിയതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് ഹസൻ ആരോപിച്ചു. 

സിബിഐക്കെതിരായി നിയമം പാസാക്കിയ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത് അപഹാസ്യമാണ്. കേരള പൊലീസ്  പരാജയമാണെന്ന് സ്വയം വിളിച്ചുപറയുകയാണ് ഈ നടപടിയിലൂടെയെന്നും ഹസൻ കുറ്റപ്പെടുത്തി. കേസിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. ഇടതു സർക്കാരിന്റെ  ഇരട്ടത്താപ്പ് തുറന്നു കാട്ടും. നേമം ഗുജറാത്ത് അല്ല രാജസ്ഥാൻ ആകും. നേമത്ത് ഇക്കുറി അത്ഭുതങ്ങൾ സംഭവിക്കുമെന്നും കുമ്മനത്തിന്റെ അവകാശ വാദങ്ങളോട് ഹസൻ പ്രതികരിച്ചു. 

click me!