
ഇടുക്കി: എസ് രാജേന്ദ്രൻ (s rajendran)തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയുമെന്ന് എംഎം മണി(mm mani). അക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല.ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല.അടുത്ത സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രൻ തോൽപ്പിക്കാൻ പ്രവർത്തിച്ചുവെന്നും എംഎം മണി പറഞ്ഞു.
അടുത്ത സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ അയാളെ വിജയിപ്പിക്കാനുള്ള പണി രാജേന്ദ്രൻ ചെയ്യണം. പകരം അയാൾ തോൽപ്പിക്കാൻ പ്രവർത്തിച്ചു. നടപടി സംസ്ഥാന കമ്മറ്റി തീരുമാനിക്കും. തന്നെ പേടിച്ചാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് പറഞ്ഞത്. അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത് ശാപ്പാട് കഴിച്ച് പോകണ്ടേ. തിരുവനന്തപുരത്ത് വച്ച് മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ല
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേ, പാർട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന എസ് രാജേന്ദ്രന്‍റെ കത്ത് പുറത്തു വന്നിരുന്നു. തന്നെ മുൻമന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാൻ പറഞ്ഞെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കത്തിൽ ആരോപിച്ചിരുന്നു. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറഞ്ഞു സമ്മേളനത്തിൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണുയർന്നത്. എസ് രാജേന്ദ്രൻ കുറച്ചുകാലമായി പാർട്ടിയുമായി പിണക്കത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam