'തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ... വൺ ടു ത്രീ, ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല'; വിഡി സതീശനെതിരെ എംഎം മണി

Published : Feb 27, 2026, 03:01 PM IST
MM mani-against Vd satheesan

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് പ്രതികരണം

ഇടുക്കി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹൻകാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ... വൺ ടു ത്രീ - ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.

സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുമ്പോൾ ഉടുമ്പൻചോലയിൽ എംഎം മണി തന്നെ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എംഎം മണി മത്സരിക്കുന്നത്. അതേസമയം, ദേവികുളത്ത് എ രാജ തന്നെയാണ് സ്ഥാനാർത്ഥി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അന്വേഷണം കാറിലുണ്ടായിരുന്ന യുവതിയിലേക്കും, അറസ്റ്റിലായവർക്ക് രാസലഹരി ഇടപാടുണ്ടോയെന്ന് സംശയം
ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച്