'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെതിരെ എംഎം മണിയുടെ പരോക്ഷ ട്രോള്‍

By Web TeamFirst Published Sep 19, 2019, 8:50 PM IST
Highlights

ടി ഒ സൂരജിന്‍റെ മൊഴിയും സത്യവാങ്മൂലവുമാണ് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കുരുക്കാകുന്നത്

ഇടുക്കി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിലേക്ക് നീളുമ്പോള്‍ പരോക്ഷ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം എം മണി. ‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ലക്ഷ്യം വച്ചുള്ള പരിഹാസമാണെന്ന കമന്‍റുകളുമായി നിരവധിപേര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.

 

അതേസമയം പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് ഡയറക്ടർ വിളിച്ച യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെയും റോഡ്സ് ആന്‍റി ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

ടി ഒ സൂരജിന്‍റെ മൊഴിയും സത്യവാങ്മൂലവുമാണ് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് കുരുക്കാകുന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡയറക്ട‍ർ വിളിച്ചു ചേർത്ത യോഗത്തിൽ അന്വേഷണ സംഘം അറിയിച്ചു. റോഡ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ മുൻ എംഡിയായിരുന്നു മുഹമ്മദ് ഹരീഷിന്‍റെ ഇടപാടുകളെ കുറിച്ച് കൂടുതൽ വ്യക്തവേണമെന്നും യോഗം വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

click me!