'പാർട്ടിയിൽ ഐക്യം സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവ്', കോടിയേരിയെ ഓർമ്മിച്ച് എംഎം മണി 

By Web TeamFirst Published Oct 3, 2022, 9:33 AM IST
Highlights

പിബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓർമ്മിച്ചു. 

കണ്ണൂർ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി എംഎൽഎ. രോഗം കോടിയേരിയെ നമ്മളിൽ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓർമ്മിക്കാൻ കഴിയൂവെന്ന് കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലേക്കെത്തിയ എംഎം മണി അനുസ്മരിച്ചു. പിബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓർമ്മിച്ചു. 

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൽ നിന്നും വന്ന അദ്ദേഹം പിന്നീട് എന്റെ നേതാവായി ഐക്യത്തോടെ പാർട്ടിയെ നയിച്ചു. പാർട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതിൽ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു. പിണറായി വിജയൻ, മുഖ്യമന്ത്രിയെന്ന നിലയിലും പാർട്ടി സെക്രട്ടറിയെന്ന നിലയിലും ചുമതല വഹിക്കുമ്പോൾ അദ്ദേഹത്തോട് ഒപ്പം നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതും പാർട്ടിയിൽ ഐക്യം സ്ഥാപിക്കുന്നതിനും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു.  2016 ൽ ഇടത് സർക്കാർ അധികാരത്തിലേറിയതിലും അതിന് ശേഷം തുടർഭരണം നേടിയതിലും കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും എംഎം മണി ഓർമ്മിച്ചു. 

>

പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ഈങ്ങയിൽപ്പീടികയിലെ വിട്ടിലേക്കും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് . വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു പോകും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം, മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. പ്രിയ സഖാവിനെ കണ്ട് മടങ്ങി ആയിരങ്ങൾ, മൃതദേഹം വീട്ടിലേക്കെത്തിച്ചു, 'കോടിയേരി'യിലേക്ക് പിണറായിയുമെത്തി

 

click me!