എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

Published : Jun 19, 2023, 06:46 AM IST
എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

Synopsis

കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം :  മുൻ മന്ത്രി എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷ് (38)നാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

 


 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ