സെല്ലിന്‍റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

Published : Aug 21, 2025, 08:24 AM IST
Jail

Synopsis

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്‍റെ ഭിത്തിയിൽ നിന്നാണ് ഫോൺ ലഭിച്ചത്. ഇന്നലെ രാത്രി ജോയിന്‍റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. സൂപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല മിൽമ നെയ്യ് അഴിമതി; അതിവേഗ നീക്കവുമായി സർക്കാർ, മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം