
കൊച്ചി: മോഡലുകളുടെ അപകട മരണവുമായി (models death case) ബന്ധപ്പെട്ട അന്വേഷണം, കൊച്ചിയിലെ ലഹരിപ്പാർട്ടികളിലേക്കും നീങ്ങുന്നു(Drugs party). മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജു തങ്കച്ചനൊപ്പം (saiju thankachan) പാർട്ടിയിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു. ഫോൺ സംഭാഷണങ്ങൾക്ക് പുറമെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടത് ഉൾപ്പടെ തെളിവുകൾ ലഭിച്ചുവെന്നും അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ സൈജു തങ്കച്ചനെ കുറിച്ചുളള അന്വേഷണമാണ് ലഹരിപ്പാർട്ടികളിലേക്ക് എത്തിച്ചത്. സൈജുവിന്‍റെ മൊബൈല്‍ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികളെന്ന് സൈജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഡലുകളുടെ മരണം: സൈജു കാട്ടുപോത്തിനെ കൊന്ന് കറിവെച്ചു; ആരോപണങ്ങളുമായി അന്വേഷണ സംഘം
സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവരിൽ ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. സൈജുവിന‍്റെ വാട്സാപ്പ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം എന്നി അകൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും.
ഹാർഡ് ഡിസ്ക് കാണാതായത് എന്ത് കൊണ്ട് ? എല്ലാ സത്യവും പുറത്ത് വരണമെന്ന് അൻസിയുടെ അച്ഛൻ
മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam