തിരുവനന്തപുരം,എറണാകുളം,പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ

Web Desk   | Asianet News
Published : May 11, 2022, 05:19 AM ISTUpdated : May 11, 2022, 08:25 AM IST
തിരുവനന്തപുരം,എറണാകുളം,പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ

Synopsis

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം , എറണാകുളം , പാലക്കാട്, തൃശൂർ , മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് സാധ്യത ഉണ്ട്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം(thiruvananthapuram) , എറണാകുളം(ernakulam) , പാലക്കാട്(palakkad), തൃശൂർ(thrissur) , മലപ്പുറം(malappuram) , കോഴിക്കോട്(kozhikkod) എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് (moderate rain fall)സാധ്യത ഉണ്ട്.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്.

ഇതിനിടെ തൃശൂരിൽ മഴ തുടരുകയാണ്.പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങും. പകൽ വെടിക്കെട്ടിൽ തീരുമാനം 8 ന് ശേഷം ആയിരിക്കും എടുക്കുക.മഴ തുടർന്നാൽ വെടിക്കെട്ട് അനിശ്ചിതത്വത്തിലാവും

അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായ മഴ പെയ്തു. തീക്കോയി, പൂഞ്ഞാർ,  തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു .പുലർത്തെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങൾ  ഇല്ല

തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.

പൂരപ്പറമ്പിൽ മഴയുടെ ആറാട്ട്; തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു

തൃശ്ശൂർ: തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് വെടിക്കെട്ട്  മാറ്റിയത്. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. കുടമാറ്റത്തിന്റെ സമയത്തടക്കം ഇന്ന് തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു. വെടിക്കെട്ടിന്റെ സമയം ദേവസ്വങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.

തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും