ഇടതുപക്ഷം ജനത്തെ കണ്ടത് അടിമകളെ പോലെ, ത്രിപുരയിൽ വേണ്ടത് ഡബിൾ എഞ്ചിൻ സർക്കാർ: നരേന്ദ്ര മോദി

Published : Feb 13, 2023, 05:36 PM ISTUpdated : Feb 13, 2023, 05:37 PM IST
ഇടതുപക്ഷം ജനത്തെ കണ്ടത് അടിമകളെ പോലെ, ത്രിപുരയിൽ വേണ്ടത് ഡബിൾ എഞ്ചിൻ സർക്കാർ: നരേന്ദ്ര മോദി

Synopsis

ഒരു കാലത്ത് ത്രിപുരയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയുണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു പാർട്ടിക്ക് പോലും കൊടി ഉയർത്താൻ സാധിക്കുമായിരുന്നില്ല

അഗർത്തല: ത്രിപുരയിലെ റാലിയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് വേണ്ടത് ഡബിൾ എൻജിൻ സർക്കാരാണ്. ബിജെപിക്ക് തുടർ ഭരണം നൽകാൻ ജനം തീരുമാനിച്ചു. ബിജെപി ത്രിപുരയിൽ നിയമവാഴ്ചയും സമാധാനവും പുനസ്ഥാപിച്ചു. അടിമകളെ പോലെയാണ് ഇടതുപക്ഷം ജനങ്ങളെ കണ്ടിരുന്നതെന്നും നരേന്ദ്ര മോദി വിമർശിച്ചു.

ഒരു കാലത്ത് ത്രിപുരയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയുണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു പാർട്ടിക്ക് പോലും കൊടി ഉയർത്താൻ സാധിക്കുമായിരുന്നില്ല. മുൻപ് റേഷൻ ജനങ്ങളുടെ കയ്യിൽ എത്തുന്നതിനു മുൻപ് തന്നെ  മോഷ്ടിക്കപ്പെടുമായിരുന്നു. ബിജെപി സർക്കാർ അത് അവസാനിപ്പിച്ചു. ത്രിപുരയിൽ റെഡ് സിഗ്നൽ ഒഴിവാക്കി, ഡബിൾ എൻജിൻ സർക്കാർ ത്രിപുരയിൽ അധികാരത്തിൽ എത്തി.

ഇടത് - കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വികസന പദ്ധതികളിൽ അഴിമതി ഉണ്ടാകും.പെൺകുട്ടികൾക്കും അമ്മമാർക്കുമായി പ്രവർത്തിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണ്.കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടുന്നു. ത്രിപുരയിൽ  ഇരു പാർട്ടികളും സുഹൃത്തുക്കളാണ്. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും എന്ന് ഇടത് - കോൺഗ്രസ് തെരഞ്ഞെടുപ്പ് ധാരണയെ മോദി ആവർത്തിച്ച് വിമർശിച്ചു.

വർഷങ്ങളോളം കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഇടതു പാർട്ടികളിൽ നിന്ന് കൊടിയ പീഡനം ഉണ്ടായെന്ന് മോദി പറഞ്ഞു. ഇപ്പോൾ അത് മറക്കാൻ കഴിയുമോയെന്ന് മോദി ചോദിച്ചു. കൊടി ഉയർത്തിയതിന്റെ പേരിൽ വരെ ചോര വീണു. വികസനത്തിൽ ബിജെപി പക്ഷപാതം കാണിക്കില്ല. കൂടുതൽ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിൽ നടക്കുന്ന അക്രമത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് കമ്മീഷനെ കണ്ടത്. സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കാൻ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ