കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ, ഇനി വരാൻ പോകുന്നത് മോദി മോഡൽ: രാജീവ് ചന്ദ്രശേഖര്‍

Published : May 26, 2025, 12:17 PM IST
കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ, ഇനി വരാൻ പോകുന്നത് മോദി മോഡൽ: രാജീവ് ചന്ദ്രശേഖര്‍

Synopsis

മോദി സർക്കാർ പദ്ധതിയിൽ പരസ്യം ഒട്ടിച്ച് സ്വന്തം എന്ന് പറയൽ ആണ് പിണറായി സര്‍ക്കാരിന്‍റെ  ഏക പണി

തിരുവനന്തപുരം;സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ "കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടിക്ക് സെക്രട്ടറി യേറ്റിനു മുന്നിൽ തുടക്കമായി.വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയുമാണ് 9 വർഷത്തെ പിണറായി സർക്കാർ ഭരണം കൊണ്ട് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മോഡി സർക്കാർ പദ്ധതിയിൽ പരസ്യം ഒട്ടിച്ച് സ്വന്തം എന്ന് പറയൽ ആണ് പിണറായി സര്‍ക്കാരിന്‍റെ  ഏക പണി.സര്‍ക്കാരിന്‍റെ 9 . കൊല്ലം ജനങ്ങൾ ആരും ആഘോഷിക്കുന്നില്ല.സർക്കാരാകട്ടെ  റീൽസിനു കാശും കൊടുത്ത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഒരു വർഷം നീളുന്ന പ്രതിഷേധത്തിനു NDA തുടക്കം ഇട്ടു.കേരളത്തിൽ ഇതുവരെ നടന്നത് കേരള മോഡൽ അല്ല സിപിഎം മോഡൽ ആണ്.കേരളത്തിൽ ഇനി വരാൻ പോകുന്നത് മോദി മോഡലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം