കരിപ്പൂർ സ്വർണക്കടത്ത്: പ്രതി മുഹമ്മദ്‌ ഷഫീഖിന് ജാമ്യം, അന്വേഷണത്തോട് സഹകരിച്ചതായി കസ്റ്റംസ്

By Web TeamFirst Published Jul 9, 2021, 12:18 PM IST
Highlights

ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി. 

കൊച്ചി: കോഴിക്കോട് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ്‌ ഷഫീഖിന് ജാമ്യം. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി. 

രാമനാട്ടുകര അപകടം നടന്ന  ദിവസം കരിപ്പൂരിൽ സ്വർണ്ണവുമായി വിദേശത്ത് നിന്നും എത്തിയത് ഷെഫീഖ് ആയിരുന്നു. സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുന് നൽകാൻ വേണ്ടി തന്നെയാണെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്നും മൊഴി നൽകിയിരുന്നു. സ്വർണ്ണവുമായി എത്തുന്ന ദിവസം 25 ലധികം തവണ അർജ്ജുൻ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇതെല്ലാം സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന അർജുന്റെ വാദങ്ങൾക്കെതിരായിരുന്നു.  

കേസിലെ മറ്റൊരു പ്രതിയായ അർജുൻ ആയെങ്കിയുടെ കസ്റ്റഡി അപേക്ഷ 12 മണിക്ക് പരിഗണിക്കും. നാലു ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണക്കടത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഇരുവരെയും ഒരിമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ അർജുനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!