
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കൽ ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്. ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ടാണ് മോൻസന്റെ ഫോൺ വിളി. 4 കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സഹായിക്കണമെന്നാണ് മോൻസൻ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോൻസൻ ആവശ്യപ്പെടുന്നുണ്ട്. ചിലർക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണിൽ മറുവശത്തുള്ളയാൾ മോൻസനോട് പറയുന്നുണ്ട്. കാര്യങ്ങൾ പൊലീസ് മേധാവിയോട് നേരിട്ട് സംസാരിക്കണമെന്നും മോൻസൻ പറയുന്നുണ്ട്.
അതേസമയം, മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ രണ്ട് വരെയാണ് കസ്റ്റഡി നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തു. മോൻസൻ്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam