
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഒളിച്ചുകളി തുടരുന്നു.ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കേരളത്തില്‍ കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്.ജൂണിൽ ദുർബലമായ തുടക്കമായിരുന്നു. ജൂലൈ ആദ്യവാരം വടക്കൻ കേരളത്തിൽ സജീവമായി. പകുതിയോടെ ബ്രേക്ക് ഫേസിലേക്ക് നീങ്ങി.ഓഗസ്റ്റ് ആദ്യ വാരം വീണ്ടും മധ്യ തെക്കൻ കേരളത്തിൽ സജീവമായി.വീണ്ടും ബ്രേക്കിലേക്ക്. നീങ്ങുന്നതിന്‍റെ സൂചനകളാണ് വരുന്നത്. 7 ന്യുന മർദ്ദങ്ങളാണ് ഈ കാലയളവില്‍ കാലവര്‍ഷത്തെ സ്വാധീനിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റ ആഴ്ച തിരിച്ചുള്ള മഴ പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും ( ഓഗസ്റ്റ് 12-25) കേരളത്തില്‍ സാധാരണ മഴ സാധ്യത മാത്രമാണുള്ളത്.സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ മാത്രമാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്
കേരളത്തില്‍ ഇതുവരെ 15 ശതമാനം മഴ കുറവ്
കാലവര്‍ഷത്തില്‍ ഇതുവരെ കേരളത്തില്‍ 1283.3 മി.മി, മഴയാണ് പെയ്തത്.1513.8 മി.മി. മഴ കിട്ടേണ്ട സാഹചര്യത്തിലാണിത്.ആലപ്പുഴയില്‍ 32 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്.പത്തനംതിട്ടയില്‍ 26 ശതമാനം കുറവ് മഴ കിട്ടി.വയനാട് ജില്ലയില്‍ ശരാശരി മഴ കിട്ടി. 4 ശതമാനം കുറവ് മാത്രമാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.
ഇടുക്കിയിൽ ആശ്വാസം; വിനോദസഞ്ചാരത്തിനുള്ള വിലക്ക് നീക്കി, ഖനന പ്രവർത്തനങ്ങൾ തുടരാം
ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ബോട്ടിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ ജില്ലയിൽ മഴ കനത്തതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. ഖനന പ്രവർത്തനങ്ങളും തടഞ്ഞിരുന്നു.
ത്രിവര്‍ണ്ണമായി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച
സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam