സംസ്ഥാനത്ത് കാലവര്‍ഷം വൈകും; ഇനിയും ഒരാഴ്ചയിലധികം കാത്തിരിക്കണം

By Web TeamFirst Published May 29, 2019, 12:51 PM IST
Highlights

ജൂണ്‍ ആദ്യാവാരത്തിനുശേഷം മാത്രമേ കേരളത്തില്‍ കാലവര്‍ഷം എത്തൂ. കാലവര്‍ഷം വൈകിയാലും മഴ കുറയില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.

കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തി. 2016 ലാണ് ഇതിന് മുമ്പ് കാലവര്‍ഷം വൈകിയത്. ജൂണ്‍ 8 നാണ് അന്ന് കാലവര്‍ഷം എത്തിയത്. തെക്ക് പടിഞഞാറന്‍ കലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്ക വഴിയണ് കേരളത്തിലേക്ക് കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍  ഇതിന്  പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലിയരുത്തല്‍.

കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകില്ലെന്നാണ് വിലി.രുത്തല്‍. അതേ സമയം വേനല്‍ മഴ സംസ്ഥാനത്തെ ചതിച്ചു.മാര്‍ച്ച് 1 മുതല്‍ ഇതുവരെ കിട്ടേണ്ട മഴയില്‍ 53 ശതമാനം കുറവാണ് രേഖപ്പെടുത്തയിത്.ആലപ്പുഴയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 76 ശതമാനം. വയനാട്ടില്‍ കിട്ടേണ്ട മഴയില്‍ 7 ശതമാനത്തിന്‍റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

click me!